മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അഡ്വ: സെബാസ്ററ്യൻ കുളത്തുങ്കലിന് സ്വീകരണവും ഡിജിറ്റൽ പഠനോപകരണ വിതണവും

മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് സ്വീകരണം നൽകി.

പി ടി എ പ്രസിഡൻറ് സിജൂ കൈതമറ്റം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശൂഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിതാ രതീഷ്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി രേഖാ ദാസ്, ബ്ലോക്ക് മെമ്പർ പി കെ പ്രദീപ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ദിലീഷ് ദീവാകരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ എൻ സോമരാജൻ, ബെന്നി ചേറ്റുകുഴി, ശ്രീമതി സിനി മോൾ തടത്തിൽ, ശ്രീമതി ജാൻസി തൊട്ടിപ്പാട്ട്, ശ്രീമതി പ്രസന്നാ ഷിബു, ശ്രീമതി ബിൻസി മാനൂവൽ, ശ്രീമതി റജീനാ റഫീഖ്, രാജേഷ് മലയിൽ, രാജേഷ് എം പി, ശ്രീമതി വി.കെ പുഷ്പാകുമാരി എന്നിവർ പങ്കെടുത്തു. സ്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് പഠനോപകരണമായി സ്മാർട്ട് ഫോൺ നൽകി

error: Content is protected !!