വിദേശ പഠനം ഇനി എന്തെളുപ്പം .. വിദേശ പഠനരംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കി “ഓവർസീസ് ഐ” കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി : കോവിഡ് ലോക്ക്ഡൗൺ നാടിന്റെ സമ്പത്ഘടനയുടെ നടുവൊടിച്ചതോടെ, ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും മുഴങ്ങികേൾക്കുന്നത്. ജോലിയ്ക്കായി വിദേശത്തേക്ക് ചേക്കേറുക എന്നത് ഇപ്പോൾ പലരുടെയും സ്വപ്നമാണ്. അതിനുള്ള ഏറ്റവും എളുപ്പ മാർഗമാണ് വിദേശത്ത് പഠനം നടത്തിയശേഷം,, തുടർന്ന് അവിടെ തന്നെ PR നേടി, നല്ല ജോലി നേടുക എന്നത് .

വിദേശ പഠനത്തിന് താൽപര്യപ്പെടുന്നവർ ചതിക്കുഴികൾ ഏറെയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. വിദേശത്തെ നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയാൽ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. അതിനാൽ തന്നെ, ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ കൂടി അഡ്മിഷൻ നേടുന്നതാണ് ഗുണകരം.

വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പുകൾ വളരെ നേരത്തെ തന്നെ തുടങ്ങുന്നതാണുത്തമം. ഓരോ രാജ്യത്തിലേയും അഡ്മിഷൻ വ്യവസ്ഥകൾ, പുത്തൻ കോഴ്സുകൾ, തുടർ പഠന സാധ്യതകൾ, തൊഴിൽ സാധ്യത, കോഴ്സിന്റെ അംഗീകാരം, സർവ്വകലാശാലയുടെ നിലവാരം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണ്. ഒപ്പം അവിടെ പഠിക്കുമ്പോൾ ലഭിക്കുന്ന സ്കോളർഷിപ്പുകൾ, സ്‌പോണ്‍സര്‍ഷിപ്പ്, ബാങ്ക് ലോണ്‍, അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്വന്തം കാലിൽ നിൽക്കുവാൻ സാധിക്കുന്ന താരത്തിലുള്ള പാർട്ട് ടൈം ജോലിയ്ക്കുള്ള സാദ്ധ്യതകൾ എന്നിവയും ശരിയയായി മനസ്സിലാക്കിയിലിട്ടു വേണം വിദേശ പഠനത്തിന് മുന്നിയിട്ടിറങ്ങുവാൻ .

വിദേശ പഠനരംഗത്തു വിശ്വസ്‌തരായ ഓവർസീസ് ഐയുടെ കോർപ്പറേറ്റ് ഓഫീസ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം തുടങ്ങി. ജോസ് കെ.മാണി ഓഫീസ് ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് എൻ.ജയരാജ്‌ എം.എൽ.എ,ഫാ. ബോബി മണ്ണംപ്ലാക്കൽ എന്നിവർ ഭദ്രദീപം കൊളുത്തി. തമ്പലക്കാട് റോഡിൽ, ലയോള ബിൽഡിംഗിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഓഫീസ് പ്രവർത്തനം. ഇമിഗ്രേഷൻ, വിസ അറ്റസ്റ്റേഷൻ, വിദേശപഠനത്തിനുള്ള അഡ്മിഷനുകൾ ലഭിക്കുന്നതിനുള്ള സഹായവും കൗൺസിലിംഗും, വിദേശജോലിസംബന്ധമായ വിവരങ്ങൾ, കരിയർ കൗൺസിലിംഗ്, വിദേശ സ്കോളർഷിപ്പുകൾ നേടുന്നതിനുള്ള സഹായങ്ങൾ, വിദേശ ജോലിക്കായുള്ള ബാങ്ക് ലോണുകൾ നേടുന്നതിനുള്ള സഹായം, IELTS കോച്ചിങ്ങ്, വിദേശത്ത് നഴ്സിംഗ് സംബന്ധമായ അവസരങ്ങൾ, തുടങ്ങിയ അക്കാദമിക്, കരിയർ സംബന്ധിച്ച വിവരങ്ങളും സഹായങ്ങളും ഇവിടെ ലഭ്യമാണ്.

വിദേശത്തേക്ക് പോകാനായി ശ്രമിക്കുന്നവര്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ഒരു ടെസ്റ്റാകും IELTS. ഇംഗ്ലീഷ് ആശയവിനിമയ മാധ്യമമായുള്ള രാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്കോ, ജോലിക്കായോ പോകാനുദ്ദേശിക്കുന്നവര്‍ക്കാണ് IELTS പ്രയോജനപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം അളക്കുക എന്നതാണ് ഈ ടെസ്റ്റിന്റെ ഉദ്ദേശം. ഏറ്റവും മികച്ച രീതിയിൽ പ്രഗൽഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ IELTS കോച്ചിങ്ങും ഇവിടെ നടത്തപ്പെടുന്നു.

നഴ്സിംഗ് പാസ്സയാവർക്ക് വിവിധ വിദേശ രാജ്യങ്ങളിലേക്ക് ജോലിയ്ക്കുള്ള അവസരങ്ങളും ഓവർസീസ് ഐയുടെ ലഭിക്കുന്നു. വിവരങ്ങൾക്ക് 9400655551 യിൽ വിളിക്കുക. www.overseaseye.com എന്ന വെബ്സൈറ്റിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വിദേശ പoനത്തെ സംബന്ധിച്ചോ, നഴ്സിംഗ് ജോലികളെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഓവർസീസ് ഐയുടെ കാഞ്ഞിരപ്പള്ളിയിലുള്ള ഓഫീസിൽ സന്ദർശിക്കുക

error: Content is protected !!