KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുമ്പാമ്പിനെ പിടികൂടി; ഒരാൾക്ക് കടിയേറ്റു..

പൊന്‍കുന്നം: കോയിപ്പള്ളിയില്‍ പെരുമ്പാമ്പിനെ പിടികൂടി.വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് റബ്ബര്‍ തോട്ടത്തില്‍ നിന്ന് 30 കിലോയോളം ഭാരമുള്ള പാമ്പിനെ നാട്ടുകാര്‍ പിടികൂടിയത്.

പുല്ലുവെട്ടാന്‍ പോയവരാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി ചാക്കിലാക്കി. ഇതിനിടെ പ്രദേശവാസിയായ ജോൺസൺ എന്നയാളുടെ കൈയ്യില്‍ പാമ്പിന്റെ കടിയേറ്റു.പരിക്ക് സാരമുള്ളതല്ല. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമീക ശുശ്രൂഷ നൽകി.

വിവരമറിയിച്ചതിനെ തുടർന്ന് എരുമേലിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.

error: Content is protected !!