പരിക്കേറ്റ കുഞ്ഞിന് പുനർജന്മം
മുണ്ടക്കയം ഈസ്റ്റ്: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന്റെ ആശ്വാസത്തിലാണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതരും സ്വകാര്യ ആംബുലൻസ് പ്രവർത്തകരും.എറണാകുളം, കലൂർ അശോക റോഡിൽ താമസിക്കുന്ന ഷിബുവിന്റെ മകൾക്കാണ് ശനിയാഴ്ച രാത്രിയുണ്ടായ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ശിശുരോഗവിദഗ്‌ധരായ ഡോ. എ.ജെ.നെൽസൺ, ഡോ. ഡിറ്റിൻ ജോസഫ് എന്നിവരുടെ പരിശോധനയിൽ കുട്ടിയുടെ നില ഗുരുതരമായതിനാൽ ആശുപത്രി അധികൃതർ കുട്ടിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മരുതുംമൂട്ടിൽ ടെംപോ ട്രാവലർ മറിഞ്ഞ് കുട്ടിയടക്കം 21 പേർക്ക് പരിക്കേറ്റത്.