കാഞ്ഞിരപ്പള്ളിയിലെ ഗുണ്ടാ-ക്വട്ടേഷൻ-മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം : കോൺഗ്രസ് പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി.

കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളിയിൽ വ്യാപകമായ ഗുണ്ടാ ക്വട്ടേഷൻ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെ ക്വട്ടേഷൻ സംഘം മർദ്ദിച്ചതിലും പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പേട്ടക്കവലയിൽ സായാഹ്ന ധർണ്ണയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ അഭിലാഷ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.

ഡി സി സി ജനറൽ സെക്രട്ടറിമാരായ പി എ ഷെമീർ , റോണി കെ ബേബി, ടി കെ സുരേഷ് കുമാർ , അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ തേനംമ്മാക്കൽ, ഡി സി സി അംഗങ്ങളായ രഞ്ജു തോമസ്, ജോസ് കെ ചെറിയാൻ , കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി ജീരാജ് , ഒ എം ഷാജി, സുനിൽ സീബ്ലൂ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ നായിഫ് ഫൈസി, നിബു ഷൗക്കത്ത്, എം കെ ഷെമീർ , കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ , കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജോജി മാത്യു, പി മോഹനൻ , റസ്സിലി തേനംമാക്കൽ , സിബു ദേവസ്യ, ബിനു കുന്നുംപുറം , പി പി എ സലാം, ഷെജി പാറയ്ക്കൽ , അജ്മൽ പാറയ്ക്കൽ, ഫിലിപ്പ് നിക്കോളസ് പള്ളിവാതുക്കൽ, ഫൈസൽ എം കാസിം, അസ്സി പുതുപ്പറമ്പിൽ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി ജിബു, അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻവർഷാ കോനാട്ടുപറമ്പിൽ, കെ എസ് യു ജില്ലാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജു തേക്കുംതോട്ടം, ബിജു പത്യാല, ബ്ലെസി ബിനോയി, സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് ആക്റ്റിംഗ് പ്രസിഡന്റ് നെസീമ ഹാരിസ്, എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധ പ്രകടനത്തിന് ഫസിലി കോട്ടവാതിൽക്കൽ, ഷാജി പെരുന്നേപ്പറമ്പിൽ , നെജീബ് പി ഐ, ഇ എസ് സജി ഇല്ലത്തുപറമ്പിൽ , അൻവർ പുളിമൂട്ടിൽ, ബെന്നി ഒഴുകയിൽ, സാബു കാളാന്തറ, പി അശോക് ദാസ്, കെ എം ഷിനാസ്, അൽത്താഫ് റഷീദ്, ടി എസ് ഹാഷിം, ഉണ്ണി ചീരംവേലിൽ, സോജിമോൻ കുരീക്കാട്ടുകുന്നേൽ , ജോർജ്കുട്ടി കൂവപ്പള്ളി, ഷാജി ആനിത്തോട്ടം ജോജി കോഴിമല, സെയ്ദ് എം താജു, റസ്സിലി ആനിത്തോട്ടം, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!