കംപ്യൂട്ടർ ഗെയിമിന് അടിമപ്പെട്ടിരുന്ന യുവാവിനെ തിരുവോണനാളിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
പൊൻകുന്നം : കംപ്യൂട്ടർ ഗെയിമിന് അടിമപ്പെട്ട് സാദാ സമയവും ഒറ്റയ്ക്ക് മുറിക്കുള്ളിൽ ഓൺലൈൻ ഗെയിം കളിച്ച് കഴിയുകയായിരുന്ന യുവാവിനെ തിരുവോണനാളിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. .കൂരാലി-ഒട്ടയ്ക്കൽ റോഡിൽ ആനിക്കുഴിയിൽ മാനസ് ഹരിദാസി(21)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അച്ഛൻ: ഹരിദാസ്(ഖത്തർ). അമ്മ: ജയശ്രീ.
വീടിനുള്ളിൽ കൂടുതൽ സമയവും ഒറ്റപ്പെട്ടുകഴിയുകയായിരുന്നു മാനസ്. ഈ സമയം മുഴുവൻ കംപ്യൂട്ടർ ഗെയിമിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ ശീലത്തെ തുടർന്ന് നേരത്തെ കൗൺസിലിങ്ങിന് വിധേയനാക്കിയിരുന്നുവെന്ന് ബന്ധുക്കൾ പൊൻകുന്നം പോലീസിൽ മൊഴിനൽകി. പിന്നീട് ചികിത്സക്ക് പോകാതായെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവസമയം വീട്ടിൽ ആരുമില്ലായിരുന്നു. അമ്മയും സഹോദരിയും കുടുംബവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സഹോദരി: മനസിജ.