KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

S.S.L.C. പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിയ മരിയ ബിജോജിയെ കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് എക്സ് എംപി അനുമോദിച്ചു .

കൂവപ്പള്ളി : S.S.L.C. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥിനി, ജന്മനാ സംസാര,കേൾവിശക്തി ഇല്ലാത്ത ദിയ മരിയ ബിജോജിയെ കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ ശ്രീ. പി സി തോമസ് എക്സ് എംപി ഉപഹാരം നൽകി അനുമോദിച്ചു.

പാറത്തോട് മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി മറിയാമ്മ ടീച്ചർ , സംസ്ഥാന കമ്മറ്റിയംഗം ജോസ് കൊച്ചുപുര, നിയോജകമണ്ഡലം സെക്രട്ടറി തങ്കച്ചൻ ചെന്നക്കാട്ടുകുന്നേൽ , രാജു മായാലിൽ , വനിതാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഡാനി ജോസ് കുന്നത്ത്, പഞ്ചായത്തംഗങ്ങളായ ജോൺസി വാന്തിയിൽ, റോജി മുട്ടം തുടങ്ങിയവർ പങ്കടുത്തു. കേരളാ കോൺഗ്രസ് 11-ാം വാർഡ് അംഗം ബിജോജി തോമസിന്റെ മകളാണ് ദിയ മരിയ ബിജോജി.

error: Content is protected !!