മന്ത്രി ഇടപെട്ടു; ചിറക്കടവ് എസ്.ആർ.വി. കവലയിൽ കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കും

ചിറക്കടവ്: അറുനൂറോളം കുട്ടികൾ പഠിക്കുന്ന രണ്ടുവിദ്യാലയങ്ങളുള്ള എസ്.ആർ.വി.കവലയിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കില്ല എന്ന നിലപാടിൽനിന്ന് കെ.എസ്.ടി.പി. പിന്മാറി. ഇവിടെ രണ്ട് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ടുചെയ്തിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി നാട്ടുകാർ വകുപ്പുതലത്തിൽ പരാതി നൽകി. കൂടാതെ, എസ്.ആർ.വി.എൻ.എസ്.എസ്. വി.എച്ച്.എസ്.എസ്.പ്രഥമാധ്യാപകൻ കെ.ലാൽ മന്ത്രി മുഹമ്മദ് റിയാസിനും പരാതി നൽകി. ആന്റോ ആന്റണി എം.പി.യും ഇക്കാര്യത്തിൽ ഇടപെട്ടു.

മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെത്തുടർന്ന് കെ.എസ്.ടി.പി. അധികൃതർ സ്ഥലത്തെത്തി രണ്ടുവശത്തും കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാമെന്ന് ഉറപ്പുനൽകി. നിലവിൽ റോഡ് നിർമാണം പൂർത്തിയായതിനാൽ കൂടുതൽ വീതിയിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കാനാവില്ല. പകരം നീളത്തിൽ ഇരുവശത്തും നിർമാണം നടത്താമെന്നാണ് അധികൃതർ വിശദീകരിച്ചത്.

error: Content is protected !!