നാട്ടകം സുരേഷ് കോട്ടയം ജില്ല ഡി.സി.സി പ്രസിഡന്റ്

കെ.പി.സി.സി. സെക്രട്ടറിയായിരുന്ന നാട്ടകം സുരേഷിനെ കോട്ടയം ജില്ലയിലെ ഡി.സി.സി പ്രസിഡന്റ് ആയി തെരെഞ്ഞടുത്തു.
നാട്ടകം മറിയപ്പള്ളി ഗവ. സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യു.വിലൂടെയാണ് സുരേഷ് രാഷ്ട്രീയത്തിൽ എത്തിയത്. രണ്ടുതവണ നാട്ടകം പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. കോട്ടയം നഗരസഭാ കൗൺസിലറായിരുന്നു. കെ.എസ്.യു. യൂണിറ്റ് പ്രസിഡൻറ്, താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി. ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

നാട്ടകം ഗവ. കോളേജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോൾ എസ്.എഫ്.ഐ. യൂണിറ്റിനെ അട്ടിമറിച്ച് കെ.എസ്.യു.വിനെ കൂടുതൽ ശക്തവത്താക്കിയതാണ് സുരേഷിനെ മുഖ്യധാരയിലേക്ക് എത്തിച്ചത്‌. ഇതിന് വിദ്യാർഥികളിൽനിന്നേറ്റ പ്രഹരമാണ് പിന്നീടുള്ള പ്രവർത്തനമണ്ഡലത്തിൽ സുരേഷിന് നൽകിയ ഊർജ്ജം.

51-കാരനായ സുരേഷ് പഴയ നാട്ടകം പഞ്ചായത്തിൽ 25-ാം വയസിലാണ് പ്രസിഡന്റാകുന്നത്. പിന്നീട് നാട്ടകം, കോട്ടയം നഗരസഭയിലേക്ക് ചേർത്തപ്പോൾ നഗരസഭാ കൗൺസിലറായി.

എവിടേയും വ്യത്യസ്തനാകാനുള്ള ആഗ്രഹം മക്കളുടെ ജാതികോളം പൂരിപ്പിക്കുമ്പോഴും അദ്ദേഹം കാട്ടി. അവരെ സ്കൂളിൽ ചേർത്തപ്പോൾ ജാതി, മതം കോളത്തിൽ ഇന്ത്യൻ എന്നെഴുതിയത് ശ്രദ്ധ നേടി. അച്ഛൻ: കെ.കെ.സദാശിവൻ. അമ്മ: കൗസല്യ സദാശിവൻ. ഭാര്യ: ഗംഗ (കോട്ടയം കാർഷിക വികസന ബാങ്കിലെ ജീവനക്കാരി). മക്കൾ: ലക്ഷ്മി (എം.ബി.ബി.എസ്. വിദ്യാർഥി), ദേവ (ആലപ്പുഴ പോളി കാർമൽ പോളിടെക്നിക്‌ വിദ്യാർഥി).

error: Content is protected !!