KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഹാത്മ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു


മുണ്ടക്കയം: കേരള ദളിത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 159-ാമത് ജന്മദിനം ആഘോഷിച്ചു. ദളിത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് സദാനന്ദൻ എൻ .എം അധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി, പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് സുനിൽ ടി രാജ്, സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചാക്കോ , കെ.പി സുജീലൻ , ജയൻ ഇ ഭാസ്ക്കരൻ ,ചാർലി കോശി, റ്റി.എം ബേബി, പി.സി.തോമസ്, പ്രമീള ബിജു, റ്റി.ജെ ചാക്കോ , തങ്കച്ചൻ കാരക്കാട്ട്, അനിയാച്ചൻ മൈലപ്ര, ഷാജി റ്റി.റ്റി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!