കെ–റെയിൽ പദ്ധതിക്കെതിരെ നിലപാടെടുക്കണം: പി.സി.ജോർജ്

∙ കെ–റെയിൽ പദ്ധതി നടപ്പാകില്ലെന്നും അതിനെതിരെ നിലപാട് സ്വീകരിക്കണമെന്നും കേരള ജനപക്ഷം പാർട്ടി ചെയർമാൻ പി.സി.ജോർജ് പറഞ്ഞു. കേരളം കടക്കെണിയിൽ പെട്ടിരിക്കുന്ന സ്ഥിതിയിൽ 64,000 കോടി രൂപ വകയിരുത്തുന്ന പദ്ധതി സംസ്ഥാനത്തെ തകർക്കും. പദ്ധതി നടപ്പായാൽ ലക്ഷക്കണക്കിനു കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. 

നെൽവയലുകളും നീർത്തടങ്ങളും നികത്തേണ്ടിവരും. റെയിൽ ഗതാഗതത്തിന്റെ സംരക്ഷണത്തിനായി റെയിൽവേ ലൈനിൽ നിന്ന് ഇരുവശത്തേക്കും 30 മീറ്റർ സ്ഥലം ഏറ്റെടുത്തു പൂർണമായും ഭിത്തി നിർമിച്ചു സംരക്ഷിക്കേണ്ടിവരും. ഇതോടെ കേരളം രണ്ടായി വിഭജിക്കപ്പെടും. കോൺഗ്രസിൽ വന്ന മാറ്റങ്ങൾ ജനാധിപത്യത്തിനു ഗുണകരമാണ്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയുമെല്ലാം കാലം കഴിഞ്ഞെന്നും പി.സി.ജോർജ് പറഞ്ഞു.

error: Content is protected !!