KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവും സുഹൃത്തും അറസ്റ്റിൽ

മുണ്ടക്കയം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവും ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തും അറസ്റ്റിൽ. കോരുത്തോട് പനയ്ക്കച്ചിറ പുളിമൂട്ടിൽ ബിജേഷ് (24), ഏറ്റുമാനൂർ തേനക്കര ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. 17 വയസ്സുള്ള മകളെ കാണാനില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. 

പെൺകുട്ടിയുമായി ബിജേഷ് അടുപ്പത്തിലായിരുന്നു. വീട്ടിൽ നിന്നു പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ബിജേഷ് ഏറ്റുമാനൂരിലെത്തി ഷെബിന്റെ സഹായത്തോടെ അവിടെ താമസിച്ചു. ബിജേഷ് മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഷെബിന്റെ പേരിൽ നേരത്തേ കൊലപാതകശ്രമക്കേസും ഉള്ളതായി പൊലീസ് പറഞ്ഞു. സിഐ ഷൈൻകുമാറിന്റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

error: Content is protected !!