കോട്ടയം-കുമളി റോഡിന്‌ വീതികൂടും; ചെലവ്‌ 747 കോടി രൂപ. പൊൻകുന്നം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തിന്റെ ഡി.പി.ആർ ഉടൻ തയ്യാറാക്കും

കാഞ്ഞിരപ്പള്ളി : കെ.കെ.റോഡിൽ അപകടവളവുകൾക്ക് വീതികൂട്ടും; നടപ്പാതയൊരുക്കും. കോട്ടയം-കുമളി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി മണിപ്പുഴ മുതൽ മണർകാടുവരെ പുതിയ ബൈപ്പാസും നിർമിക്കും. കെ.കെ.റോഡ്‌ വീതികൂട്ടുന്നതിനും ബൈപ്പാസിനുമായി 747 കോടി രൂപയാണ്‌ ആകെ ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌.

മൂന്ന് റീച്ചുകളിലായാണ്‌ കോട്ടയം-കുമളി റോഡ്‌ നവീകരിക്കുന്നത്‌. കോട്ടയം-19-ാംമൈൽ, 19-ാംമൈൽ-മുണ്ടക്കയം, മുണ്ടക്കയം-കുമളി എന്നിങ്ങനെയാണ്‌ മൂന്ന്‌ റീച്ചുകൾ.

ഇതിൽ കോട്ടയം-19-ാംമൈൽ, മുണ്ടക്കയം-കുമളി റീച്ചുകളുടെ അലൈൻമെന്റാണ് പൂർത്തിയായത്‌. ഈ രണ്ട്‌ റീച്ചുകളിലും അപകടനിലയിലുള്ള വളവുകൾക്ക്‌ വീതികൂട്ടി നടപ്പാതയുമൊരുക്കും. റോഡിൽ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയിനേജ്‌ സംവിധാനമൊരുക്കും. കോട്ടയംമുതൽ 19-ാംമൈൽ വരെ 30 കിലോമീറ്ററും മുണ്ടക്കയം-കുമളി 56 കിലോമീറ്ററുമാണ്‌ ദൂരം. 19-ാംമൈൽമുതൽ മുണ്ടക്കയംവരെയുള്ള റീച്ചിന്റെ വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌ (ഡി.പി.ആർ.) ആയിട്ടില്ല.

error: Content is protected !!