KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ കിണറ്റിൽവീണു

ഇളങ്ങുളം: കിണർ തേകാനായി ഇറങ്ങിയ തൊഴിലാളി കാൽവഴുതി കിണറ്റിലെ വെള്ളത്തിലേക്ക് വീണു. അഗ്നിരക്ഷാസേനയെത്തിയാണ് കരയ്ക്കുകയറ്റിയത്. ഇളങ്ങുളം ചന്തക്കവലയ്ക്ക് സമീപം ഒരുവീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ കൊപ്രാക്കളം ഇട്ടിയിൽ അരുൺ(30) ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ കാലൊടിഞ്ഞ അരുണിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!