കോവിഡ് വ്യാപനം : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ അധിക നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും

കാഞ്ഞിരപ്പള്ളി : കോവിഡ് തീവ്രവ്യാപന പട്ടികയിൽ പെട്ട കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ അധിക നിയന്ത്രണം ബുധനാഴ്ചയോടെ തീരുമെന്ന്, പ്രതീക്ഷിച്ചുവെങ്കിലും, രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ അധിക നിയന്ത്രണം ഒരാഴ്ച കൂടി തുടരുവാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു.

അവശ്യവസ്തുക്കൾ വില്ക്കുന്നതുൾപ്പെടെയുള്ള എല്ലാ കടകളും രാവിലെ 7.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മാത്രമേ പ്രവർത്തിക്കുവൻ അനുമതിയുള്ളൂ.

മെഡിക്കൽ സ്റ്റോർ , ഹോട്ടൽ എന്നിവ സർക്കാർ നിർദേശപ്രകാരമുള്ള സമയക്രമം അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ടലുകളി‍ൽ പാഴ്സൽ മാത്രം നൽകുവാൻ അനുവാദം ഉണ്ട്. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുവാൻ ആവശ്യപെട്ടു .
ആഹാരസാധനങ്ങൾ വിൽക്കുന്ന വഴിയോഴക്കച്ചവടങ്ങൾ നടത്താൻ അനുവാദമില്ല .
*T.PR/WIPR നിരക്ക് കൂടി നില്ക്കുന്ന ഡി കാറ്റഗറിയിൽ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ആയതിനാൽ പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധന ഉണ്ടായിരിക്കുന്നതും അനാവശ്യമായി പൊതുജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കേണ്ടതുമാണ് എന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!