KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു

മണിമല: പഞ്ചായത്ത് കമ്മിറ്റി ചേരുന്നതിന് നിർദ്ദേശിച്ചിരുന്ന സമയം കഴിഞ്ഞ് രണ്ട് മണിക്കൂർ താമസിച്ചിട്ടും പ്രസിഡന്റ് എത്താതിരുന്നതിനെ തുടർന്ന് മണിമല പഞ്ചായത്തിലെ നാല് യു.ഡി.എഫ്. അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു. 11.30-ന് വിളിച്ച കമ്മിറ്റിയിൽ ഒരുമണിവരെ പ്രസിഡന്റ് എത്താതിരുന്നിട്ടും വൈസ് പ്രസിഡന്റിൻറ അധ്യക്ഷതയിൽ യോഗം തുടങ്ങാതിരുന്നതിനാലാണ് കമ്മിറ്റി ബഹിഷ്‌കരിച്ചതെന്ന് പ്രതിപക്ഷാംഗം പി.കെ.പ്രകാശ് പറഞ്ഞു. എം.എൽ.എ. വിളിച്ചിരുന്ന യോഗത്തിൽ അടിയന്തരമായി പോകേണ്ടതിനാൽ കമ്മിറ്റിയിൽ എത്താൻ വൈകുമെന്ന വിവരം അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും കമ്മിറ്റിയുടെ മിനിറ്റ്സിൽ ഒപ്പിട്ടശേഷമാണ് യു.ഡി.എഫ്. അംഗങ്ങൾ യോഗം ബഹിഷ്കരിച്ചതെന്നും പ്രസിഡന്റ് ജെയിംസ് പി.സൈമൺ പറഞ്ഞു.

error: Content is protected !!