കുടിശ്ശിക നിവാരണ അദാലത്ത്
ചിറക്കടവ്: നവകേരളീയം കുടിശ്ശിക നിവാരണം പദ്ധതിയുടെ ഭാഗമായി ചിറക്കടവ് സർവീസ് സഹകരണ ബാങ്കിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സഹകരണ അദാലത്ത് നടക്കും.
ബാങ്കിന്റെ ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലും നടത്തുന്ന അദാലത്തിൽ കുടിശ്ശിക വായ്പക്കാർക്ക് പലിശയിലും പിഴപ്പലിശയിലും ഇളവ് ലഭിക്കും.
പൊൻകുന്നം: കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായി പൊൻകുന്നം സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ ബുധനാഴ്ച സഹകരണ അദാലത്ത് നടത്തും. കുടിശ്ശിക വായ്പക്കാർക്ക് ഇളവ് ലഭിക്കും. 30 വരെ കുടിശ്ശികനിവാരണ കാലയളവാണെന്ന് പ്രസിഡന്റ് ടി.ജോസഫ് തുണ്ടത്തിൽ അറിയിച്ചു.