KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗവ. ട്രൈബൽ സ്കൂൾ മന്ദിരത്തിന്റെ ശിലാന്യാസം മുഖ്യമന്ത്രി നടത്തും

മുണ്ടക്കയം: കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂളും മികച്ച നിലയിലേക്ക്. 

രണ്ടുകോടി രൂപ ചെലവഴിച്ച് നബാർഡിന്റെ സഹകരണത്തോടെയാണ് പുതിയ മന്ദിരം നിർമിക്കുന്നത്. മന്ദിരത്തിന്റെ ശിലാന്യാസം ചൊവ്വാഴ്ച രാവിലെ ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും

error: Content is protected !!