കാഞ്ഞിരപ്പള്ളി താലൂക്ക് തല പട്ടയവിതരണം: പൂഞ്ഞാർ എംഎൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി എംഎൽ എ . ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്ന പട്ടയമേളയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്ക് തല പട്ടയ വിതരണം മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ അധ്യക്ഷനായി. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എംഎൽഎ കാഞ്ഞിരപ്പള്ളി താലൂക്ക്തല പട്ടയവിതരണം ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ 12 പട്ടയങ്ങളാണ് വിതരണം ചെയ്തത്. മുണ്ടക്കയത്ത് നടന്ന കാഞ്ഞിരപ്പള്ളി താലൂക്ക് തല പട്ടയ വിതരണ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനുപമ പി ആർ , ശുഭേഷ് സുധാകരൻ, വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, ജോഷി മംഗലം, സി വി അനിൽകുമാർ, സിബി ജേക്കബ്, പി കെ പ്രദീപ്. എന്നിവർ പങ്കെടുത്തു.

error: Content is protected !!