കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ജെറിയാട്രിക് വാർഡ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ജെറിയാട്രിക് വാർഡിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം മികച്ച സേവനം ജനങ്ങളിൽ എത്തിക്കുകയെന്നതാണ് സർക്കാരിന്റെ കർമപദ്ധതിയായ ആർദ്രം പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. തുടർന്ന് ജനറൽ ആശുപത്രിയിൽ നടന്ന സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ആശുപത്രി സുപ്രണ്ട് ഡോ.എം. ശാന്തി, ആർഎംഒ ഡോ. രേഖ ശാലിനി, ടി.എൻ. ഗിരീഷ്കുമാർ, ലത ഷാജൻ, രഞ്ജിനി ബേബി, സി.ആർ. ശ്രീകുമാർ, ഡോ.ജേക്കബ് വർഗീസ്, ഡോ. പി.എൻ. വിദ്യാധരൻ, ഗീത എസ്. പിള്ള, ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, ആന്റണി മാർട്ടിൻ, വി.ജി. ലാൽ, അഭിലാഷ് ചന്ദ്രൻ, ജോബി കേളിയംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ ആരോഗ്യ ദൗത്യം മുഖേന 2019-20 സാമ്പത്തിക വര്‍ഷം അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് ജെറിയാട്രിക് വാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 10 കിടക്കകള്‍, അംഗപരിമിതര്‍ക്കുള്ള ശൗചാലയം, നഴ്സിംഗ് സ്റ്റേഷന്, കാത്തിരിപ്പ് കേന്ദ്രം എന്നിവയോടെ വാർധക്യജന്യ രോഗങ്ങൾ ഉള്ളവർക്ക് കിടത്തി ചികിത്സയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ പഴയ സർജറി വാർഡ് കെട്ടിടമാണ് ജെറിയാട്രിക് വാർഡായി മാറ്റിയിരിക്കുന്നത്.