KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് കവർച്ച : ബൈക്കുകളിലെത്തിയ നാലംഗ അജ്ഞാതസംഘം വ്യാപാരിയുടെ വാഹനം തടഞ്ഞ് പണം തട്ടിയെടുത്തു

പൊൻകുന്നം : രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തി ബൈക്കുകളിലെത്തിയ നാലംഗസംഘം പണം തട്ടിയെടുത്തു. 25,000 രൂപയുണ്ടായിരുന്ന ബാഗാണ് അജ്ഞാതസംഘം കവർച്ച ചെയ്തത് . .

പൊൻകുന്നം കല്ലറയ്ക്കൽ സ്റ്റോഴ്‌സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫിന്റെ(67) പണമാണ് നഷ്ടപ്പെട്ടത്. ഇദ്ദേഹം ഓടിച്ചിരുന്ന വാനിനു മുൻപിൽ ബൈക്കുകൾ വിലങ്ങിയിട്ട് തടയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതിന് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങുംവഴി തച്ചപ്പുഴ റോഡിൽ ലെയ്ത്തിന് സമീപമാണ് സംഭവം. രണ്ടു ബൈക്കിലായാണ് അക്രമികളെത്തിയത്. ഇവർ പെട്ടെന്നുതന്നെ ബലമായി, സീറ്റിൽ വെച്ചിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു.

ജോസഫ് ഉടൻതന്നെ പൊൻകുന്നം പോലീസിൽ വിവരമറിയിച്ചു. പോലീസ് പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

error: Content is protected !!