കാതെറിൻ എൽസ ജോൺ – നാഷണൽ സർവ്വീസ് സ്കീം മികച്ച വോളന്റിയർക്കുള്ള ദേശീയ അവാർഡ് ജേതാവ്

കാഞ്ഞിരപ്പള്ളി : ചിറ്റടി കല്ലമ്മാക്കൽ ജോണിയുടെയും അധ്യാപികയായ ജിജി എം മാത്യുവിന്റെയും മകളായ കാതെറിൻ എൽസ ജോൺ
നാഷണൽ സർവ്വീസ് സ്കീം മികച്ച വോളന്റിയർക്കുള്ള ദേശീയ അവാർഡ് നേടി. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വോളന്റിയർ ആയിരിക്കവെയാണ് കാതെറിൻ ദേശീയ അവാർഡിന് അർഹയായത്. ഇപ്പോൾ പാലാ ചേർപ്പുങ്കൽ മാർ സ്ലീവ കോളേജിൽ ഒന്നാം വർഷ ബി.എസ്.സി.നഴ്സിംഗ് വിദ്യാർത്ഥിനി ആണ് കാതെറിൻ. സെപ്റ്റംബർ 24ന് ഡൽഹിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് കാതെറിൻ അവാർഡ് ഏറ്റുവാങ്ങും. അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപികയാണ് കാതെറിന്റെ മാതാവ് ജിജി എം മാത്യു.

അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കവേ , മികച്ച എൻ എസ്സ് എസ്സ് വോളന്റിയർക്കുള്ള ഹയർ സെക്കന്ററി സ്റ്റേറ്റ് അവാർഡ്, ബെസ്റ്റ് വോളന്റിയർക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡ് എന്നിവയും കാതെറിൻ നേടിയിരുന്നു. മംഗലാപുരത്തു വച്ചു നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുവാൻ കാതെറിന് അവസരം ലഭിച്ചിരുന്നു .

തന്റെ നേട്ടങ്ങളുടെയും പിന്നിൽ സ്കൂളിലെ എല്ലാ അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പ്രത്യേകിച്ച് പ്രോഗ്രാം ഓഫീസർ രാജേഷ് തോമസ് സാറിന്റെ പ്രോത്സാഹനമാണെന്ന് കാതെറിൻ നന്ദിയോടെ ഓർക്കുന്നു. പ്രിൻസിപ്പൽ ജിജി തോമസ്സും മികച്ച പിന്തുണ നൽകിയിരുന്നു.

രണ്ടു സംസ്ഥാന അവാർഡുകളും ഇപ്പോൾ ദേശിയ അവാർഡും കരസ്ഥമാക്കി സ്‌കൂളിനും നാടിനും അഭിമാനമായി മാറിയ കാതെറിനെ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.ഡൊമിനിക്ക് അയലൂപ്പറമ്പിലും കോട്ടയം ജില്ലാ എൻ എസ്സ് എസ്സ് കൺവീനർ ഷിൻ്റോ മോൻ പി എസ്സും അഭിനന്ദിച്ചു.

സെപ്റ്റംബർ 24ന് ഡൽഹിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽനിന്ന് കാതെറിൻ അവാർഡ് ഏറ്റുവാങ്ങും.

error: Content is protected !!