KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലൈഫ് ഭവനപദ്ധതി – പാറത്തോട് ഗ്രാമപഞ്ചായത്തിലെ പണി പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

പാറത്തോട് : സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് പാറത്തോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ പണി പൂർത്തിയാക്കിയ കൃഷ്ണചന്ദ്രിക, ബദ് ലേഹം എന്നയാളുടെ വീടിന്‍റെ താക്കോല്‍ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം നിർവഹിച്ചു. ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 50 ഓളം കുടുബങ്ങൾക്ക് വീടും, സ്ഥലവും നൽകുകയും, വീടുകളുടെ പണികൾ പൂർത്തിയാവുകയും ചെയതിട്ടുണ്ട്.

ഗൃഹപ്രവേശനചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ വിമല ജോസഫ്, ജോളി മടുക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സിന്ധു മോഹനൻ, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്മാരായ ഡയസ് കോക്കാട്ട്, ഷേർലി വർഗീസ് ,വിജയമ്മ വിജയലാൽ , മെമ്പര്‍മാരായ കെ.പി സുജീലൻ, ജിജി ഫിലിപ്പ്, രാജന്‍ റ്റി., സോഫി ജോസഫ്, ആന്റണി ജോസഫ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ.എ, ഷാലിമ്മ ജെയിംസ്, വി.ഇ.ഒ മാർട്ടിൻ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!