KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനിടെ ടയർ പൊട്ടി : പിക്ക് അപ്പ് വാൻ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

എരുമേലി : ലോഡ് കയറ്റി വന്ന പിക്ക് അപ്പ് വാനിന്റെ ടയർ ഓട്ടത്തിനിടെ പൊട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണം തെറ്റി റോഡരികിൽ നിന്നിരുന്ന വൈദ്യുതി പോസ്റ്റിലിടിച്ചു . എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

മുണ്ടക്കയം ഭാഗത്തുനിന്ന് വരികയായിരുന്ന പിക്ക് അപ്പ് വാൻ ആണ് അപകടത്തിൽ പെട്ടത്. മുൻഭാഗത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട വാഹനം റോഡരികിൽ കടയുടെ മുന്നിലെ വൈദ്യുതി പോസ്റ്റിലും പോലീസിന്റെ ക്യാമറാ പോസ്റ്റിലും ഇടിച്ചുനിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റുകൾ തകർന്നുവെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല.

error: Content is protected !!