കണ്ടാൽ കുലീനകൾ ,… മേക്കപ്പ് മാറ്റിയാൽ “തിരുട്ടു മൂഞ്ചി ” …
December 14, 2014
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം ബസ്സിൽ വച്ച് മോഷണം നടത്തിയ കേസിൽ പിടിയിലായ നാടോടി സ്ത്രീകളെ പറ്റി കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുന്നു …
വളരെ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന ഇവരെ കണ്ടാൽ വളരെ കുലീനതം തോന്നിക്കും. അതിനാൽ അവരെ ആരും സംശയിക്കില്ല .മോഷണം കഴിഞ്ഞാൽ ഉടൻ പണം എടുത്തശേഷം പേഴ്സ് അടുത്ത് നില്ക്കുന്ന ആളുടെ ബാഗിൽ നിക്ഷേപിക്കുവാൻ ശ്രമിക്കും. അതോടെ നിരപരാധി ചിലപ്പോൾ ” കള്ളി ” ആയെന്നിരിക്കും .
പിടിവീണു കഴിഞ്ഞാൽ പിന്നെ ദയനീയമായി കരഞ്ഞു കാണിക്കുന്നത്തോടെ പലരും വെറുതെ വിടുകയാണ് പതിവ് . കഴിഞ്ഞ ദിവസം കൈയോടെ മോഷണം പിടിക്കപെട്ടപ്പോൾ ദയനീയമായി കരയുന്ന ചിത്രമാണ് മുകളിൽ കാണുന്നത് .
കഴിഞ്ഞ ദിവസം പിടിയിലായ മൂന്നു സ്ത്രീകളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുചെന്നു മേക്കപ്പ് മാറ്റിയപ്പോൾ കണ്ടത് തനി കള്ളലക്ഷണം തന്നെ . പിടിയിലായ സ്ത്രീകളുടെ വിവിധ ചിത്രങ്ങൾ കാണുക.
മണ്ഡലകാലം പ്രമാണിച്ച് മോഷണം നടത്തുവാൻ തമിഴ്‌നാട്ടിൽ നിന്നും ധാരാളം തിരുടനമാർ ഇറങ്ങിയിട്ടുണ്ട് എന്നാണ് പോലീസിന് കിട്ടിയ വിവരം. അതിനാൽ ജനങ്ങൾ വളരെ കരുതലോടെ ഇരിക്കണം എന്ന് കാഞ്ഞിരപ്പള്ളി സി ഐ ശ്രീമോൻ അറിയിച്ചു .
ഇവരെ പറ്റി കൂടുതൽ പരാതികൾ കിട്ടികൊണ്ടിരിക്കുന്നു
പത്തനാപുരം സജിന മന്‍സില്‍ ഷംസറിന്റെ എയര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 16 പവന്‍ വരുന്ന നാല് സ്വര്‍ണ്ണവളകളും രണ്ട് മാലയും ഒരു കൈച്ചെയിനുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 8-ാം തിയ്യതി പത്തനാപുരത്തെ വീട്ടില്‍നിന്ന് പാറത്തോട്ടിലുള്ള മകളുടെ ഭര്‍തൃവീട്ടിലേക്ക് വരുന്നതിനിടയിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. പത്തനാപുരത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലെത്തിയ ഷംസര്‍ പാറത്തോട്ടിലേക്ക് പോകാന്‍ കട്ടപ്പനയ്ക്കുള്ള ബസ്സില്‍ കയറി. ബസ്സില്‍ തിരക്കായിരുന്നതിനാല്‍ സീറ്റില്‍ ഇരുന്ന യുവതി ബാഗ് പിടിക്കാമെന്നുപറഞ്ഞ് വാങ്ങി മടിയില്‍ വച്ചു. വീട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതറിയുന്നത്. പത്തനാപുരത്തെ വീട്ടില്‍ ആളില്ലാതിരുന്നതിനാലാണ് ആഭരണങ്ങള്‍ കൂടെ കൊണ്ടുപോന്നത്. സംഭവം സംബന്ധിച്ച് കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ബസ്സില്‍ മോഷണം നടത്തിയ നാടോടിസ്ത്രീകളെ പോലീസ് പിടിച്ച വാര്‍ത്തയും ചിത്രവും കണ്ട് മോഷണം നടത്തിയ സ്ത്രീയെ ഷംസര്‍ തിരിച്ചറിഞ്ഞു. നാടോടിസ്ത്രീകളെ പിടിച്ചതറിഞ്ഞ് മോഷണത്തിനിരയായ നിരവധിപ്പേരാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്.