ഫാ. ​ലോ​റ​ൻ​സ് പു​തു​മ​ന റോ​ഡ് നാ​മ​ക​ര​ണം ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ലോ​റ​ന്‍​സ് പു​തു​മ​ന​യു​ടെ 34ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​ടി​മ​റ്റം – ആ​ന​ക്ക​ല്ല് റോ​ഡി​ല്‍ നി​ന്ന് പ​ള്ളി​യി​ലേ​ക്കു​ള്ള റോ​ഡി​ന് ഫാ. ​ലോ​റ​ന്‍​സ് പു​തു​മ​ന റോ​ഡെ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം നാ​മ​ക​ര​ണം നി​ർ​വ​ഹി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ഴ​വ​ക്കാ​ട്ടി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ജെ​യിം​സ് ക​ണ്ട​ത്തി​ങ്ക​ൽ, സാ​ന്പ​ത്തി​ക സ​മി​തി സെ​ക്ര​ട്ട​റി മ​ർ​ക്കോ​സ് പ​ത്താ​ശേ​രി, ബാ​ബു ബം​ഗ്ലാ​വു​പ​റ​ന്പി​ൽ, സി​ജോ മ​ണ്ണൂ​പ്പ​റ​ന്പി​ൽ, സ​ണ്ണി പാ​ന്പാ​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തിങ്കളാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ൽ​പ​റ​മ്പി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി അ​ര്‍​പ്പി​ക്കും. കേ​ര​ളാ ലാ​റ്റി​ന്‍ ക​ത്തോ​ലി​ക് ബി​ഷ​പ്സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫൊ​റോ​ന വി​കാ​രി ഫാ. ​റ്റോം ജോ​സ് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

error: Content is protected !!