കാഞ്ഞിരപ്പള്ളി ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി
കാഞ്ഞിരപ്പള്ളി: ടൗണിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു ജില്ലാ കളക്ടർ ഒഴിവാക്കി. കോവിഡ് 19 പോസിറ്റീവ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിൽ നിന്നു റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു വേണം കടകൾ പ്രവർത്തിക്കുവാൻ. ഇതോടെ പത്തു ദിവസമായി അടഞ്ഞു കിടന്നിരുന്ന വ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറക്കുവാൻ അനുമതിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ അനുമതി ആവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്ത് പ്രസിഡന്റിനു നിവേദനം നൽകിയിരുന്നു.