KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ കഞ്ചാവുമായി അറസ്റ്റിലായി.

എരുമേലി: മുണ്ടക്കയത്ത് എക്സൈസ് നടത്തിയ കഞ്ചാവ്‌വേട്ടയിൽ രണ്ടുകിലോ, ഇരുനൂറ് ഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. എരുമേലി എക്സൈസ് റേഞ്ച് അസ്സി: എക്സൈസ് ഇൻസ്പെക്ടർ G ഫെമിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ മുണ്ടക്കയം പുത്തൻചന്തയ്ക്ക് സമീപത്തുനിന്നുമാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻചന്തയിൽ നടന്ന പരിശോധനയിൽ തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര, സെൽവി, കാന്തി എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

എക്സൈസ് ടീമിൽ, പ്രിവന്റീവ് ഓഫീസർ സി ആർ രമേശ്, ഷിനോ , CEO മാരായ TP തോമസ്, ദീപു ബാലകൃഷ്ൺ, ഇപ്പൻ മാത്യു, TA സമീർ ,Mട ഹാംലെറ്റ്‌, KS രതീഷ് ,KV പ്രശോഭ്, രവിശങ്കർ, W CE0 മാരായ ആര്യാപ്രകാശ്, സിബി, ഡ്രൈവർ ദിപിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

error: Content is protected !!