പനമറ്റം ഭഗവതീക്ഷേത്രം
പനമറ്റം ഭഗവതീക്ഷേത്രം
പാണ്ഡവരുടെ വനവാസ ഐതിഹ്യവുമായി ബന്ധപ്പെട്ട പനമറ്റം ഗ്രാമത്തിലെ പൗരാണിക ആരാധനാകേന്ദ്രമായ പനമറ്റം ഭഗവതീക്ഷേത്രം നവരാത്രി ആഘോഷത്തിൽ.
ഇപ്പോഴത്തെ ക്ഷേത്രം 800 വർഷം മുൻപാണ് സ്ഥാപിക്കപ്പെട്ടത്.
പാണ്ഡവർ വഞ്ചിമല, പനമറ്റം പ്രദേശങ്ങളിൽ പരാശക്തിയെ ഭജിച്ചിരുന്നുവെന്നാണ് ഐതിഹ്യം. ഇടപ്പള്ളി സ്വരൂപം, വഞ്ഞിപ്പുഴ രാജവംശം എന്നിവയുടെ അധീനതകളിൽ മാറി മാറി ക്ഷേത്രവും നാടും വന്നിട്ടുണ്ട്. ആദ്യകാലത്ത് ഭഗവതിചൈതന്യം പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രത്തിൽ പിന്നീട് കിരാതമൂർത്തീഭാവത്തിലുള്ള ഉമാമഹേശ്വരന്മാർ കൂടി പ്രതിഷ്ഠിക്കപ്പെട്ടു. താഴ്മൺ മഠം കണ്ഠര് രാജീവരാണ് തന്ത്രി.
മീനപ്പൂരമാണ് ഉത്സവം. ഉത്സവനാളിൽ പടയണി പ്രധാനമാണ്. നവരാത്രിഭാഗമായി ദേവിഭാഗവത നവാഹം നടന്നുവരികയാണിപ്പോൾ. ദുർഗാഷ്ടമിയിൽ പൂജവെയ്പും വിജയദശമിനാളിൽ വിദ്യാരംഭവുമുണ്ട്. ഫോൺ-9778011434.