KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട സംസ്ഥാന പാതയിൽ മഞ്ഞപ്പള്ളിക്ക് സമീപത്ത് ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക് . ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത് .

ബുധനാഴ്ച്ച രാവിലെ എട്ടരയോടെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട സംസ്ഥാന പാതയിൽ മഞ്ഞപ്പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്.
ബൈക്ക് യാത്രികനായ കപ്പാട് മൂന്നോലിക്കൽ അഖിൽ രമേഷ്, മഞ്ഞപ്പള്ളിയിൽ താമസിക്കുന്ന സുഭാഷ് എന്നിവർ ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ അഖിലിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വാഹനം ഓടിച്ച് വരികയായിരുന്നു ഇരുവരും. മഞ്ഞപ്പള്ളി കുരിശുപള്ളിക്ക് സമീപമെത്തിയപ്പോൾ സുഭാഷ് വാഹനം തിരിക്കാനൊരുങ്ങുകയും പിറകെ വന്ന അഖിലിന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട അഖിലിന്റെ ബൈക്ക് റോഡ് വക്കിലെ സംരക്ഷണ വേലിയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞു. സുഭാഷും റോഡിൽ തെറിച്ച് വീണു.

അപകടം നടന്ന ശേഷം ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയു ആശുപത്രിയിൽ എത്തിച്ചത്.

error: Content is protected !!