KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ, ആനക്കല്ല് മഞ്ഞപ്പള്ളിക്ക് സമീപത്ത് ഇന്നലെ രാവിലെ എട്ടരയോടെ, ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. കപ്പാട് മുന്നോലിക്കൽ രമേഷിന്റെ മകൻ അഖിൽ രമേഷാണ് (26 ) മരണപ്പെട്ടത് . ഇന്നലെ രാത്രി പത്തരയോടെയാണ് മരണം സംഭിച്ചത് . അപകടത്തിൽ മഞ്ഞപ്പള്ളിയിൽ താമസിക്കുന്ന സ്കൂട്ടർ യാത്രികനായിരുന്ന സുഭാഷ് എന്ന യുവാവിനും പരിക്കേറ്റിരുന്നു.

ബുധനാഴ്ച്ച രാവിലെ എട്ടരയോടെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട സംസ്ഥാന പാതയിൽ മഞ്ഞപ്പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്.
കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പൾസർ ബൈക്കിൽ അഖിലും, ആക്റ്റീവ സ്കൂട്ടറിൽ സുഭാഷും ഓടിച്ച് വരികയായിരുന്നു. മഞ്ഞപ്പള്ളി കുരിശുപള്ളിക്ക് സമീപമെത്തിയപ്പോൾ സുഭാഷ് സ്കൂട്ടർ തിരിക്കാനൊരുങ്ങുകയും പിറകെ വന്ന അഖിലിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട അഖിലിന്റെ ബൈക്ക് റോഡരികിലെ സംരക്ഷണ വേലിയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞു. സുഭാഷും റോഡിൽ തെറിച്ച് വീണു. അപകടം നടന്ന ശേഷം ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയു ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ അഖിലിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രാത്രി പത്തരയോടെ മരണപ്പെടുകയായിരുന്നു.

error: Content is protected !!