KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ഗവൺമെന്റ് ആശുപത്രിക്ക് ഫാനുകൾ സംഭാവന ചെയ്തു.

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതി കാളകെട്ടി ഗവൺമെന്റ് ആശുപത്രിക്ക് മൂന്നു ഫാനുകൾ സംഭാവന ചെയ്തു. ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഫാനുകൾ നൽകിയത്. സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് ഹാജി പി എം അബ്ദുൽ സലാം അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി ആർ അൻഷാദ്, വി എൻ രാജേഷ്, ജമാഅത്ത് സെക്രട്ടറി ഷഫീഖ് താഴത്തുവീട്ടിൽ, പരിപാലന സമിതിയംഗങ്ങളായ അൻസാരി വാവർ, മുഹമ്മദു സലീം, ബഷീർ ഇല്ലത്തുപറമ്പിൽ , റിയാസ് കരിപ്പായിൽ , ഇല്ലിയാസ് ചെരിവുപുറത്ത്, അബ്ദുൽ സലാം, അസിസ്റ്റൻറ്റ് ഇമാം മുനീർ മൗലവി, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, എം എ റിബിൻഷാ, ഡോ: രാജേശ്വർ, ഷെമീർ എന്നിവർ സംസാരിച്ചു.

error: Content is protected !!