പ്രളയത്തിലും കുലുങ്ങാത്ത പഴയിടം കോസ്‌വേ

പഴയിടം: എല്ലാ പ്രളയത്തിലും നാശമുണ്ടാകുമെങ്കിലും ഇളക്കംതട്ടാതെ നാട്ടുകാർക്ക് പ്രയോജനപ്രദമാവുകയാണ് മണിമലയാറ്റിലെ പഴയിടം കോസ്‌വേ. ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമാണീ പാലം.

വെള്ളം കയറിയൊഴുകി കൈവരികളും സമീപറോഡും തകർന്ന് ഗതികേടിലാണ് പഴയിടം കോസ്‌വേ. എങ്കിലും മറ്റ് പ്രദേശങ്ങളിലെ പാലങ്ങളുടെ തകരാർ മൂലം ഈ കോസ്‌വേയാണ് ഇപ്പോൾ യാത്രക്കാർക്ക് ഉപകാരപ്പെടുന്നത്.

ചെറുവള്ളി സെന്റ്‌ മേരീസ് പള്ളിക്ക് സമീപത്തെ ചെറുപാലം ഒഴുകിപ്പോയതിനാൽ ആ ഭാഗത്തുള്ളവർക്ക് അക്കരകടക്കാൻ പഴയിടം കോസ്‌വേയാണിപ്പോൾ പ്രയോജനപ്പെടുന്നത്.

ചേനപ്പാടി കടവനാൽ കടവ് പാലം സ്പാൻ തെന്നിമാറി അപകടഭീഷണിയിലായതോടെ കാഞ്ഞിരപ്പള്ളി-മണിമല റൂട്ടിൽ ചേനപ്പാടിക്കുപോകാൻ ഇപ്പോൾ കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും പഴയിടം കോസ്‌വേയാണ്. കടവനാൽകടവ് പാലത്തിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണിപ്പോൾ ഗതാഗതം.

error: Content is protected !!