KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെള്ളംകയറി റേഷൻകടയിലെ 325 ചാക്ക് ഭക്ഷ്യധാന്യം നശിച്ചു

  

ചിറക്കടവ് മണ്ണംപ്ലാവിൽ വെള്ളംകയറി നശിച്ച റേഷൻകട വൃത്തിയാക്കുന്നു

ചിറക്കടവ്: മണ്ണംപ്ലാവിലെ റേഷൻകട മുങ്ങി 325 ചാക്ക് ഭക്ഷ്യധാന്യം നശിച്ചു. 300 ചാക്ക് അരിയും 25 ചാക്ക് ആട്ടയുമാണ് നശിച്ചത്. മണ്ണെണ്ണയും പഞ്ചസാരയും മറ്റ് നിത്യോപയോഗ സാധനങ്ങളും നശിച്ചു. ചിറ്റാറിൽ നിന്ന് വെള്ളം കയറി മണ്ണംപ്ലാവിലെ കടകൾ മുങ്ങിയതോടെയാണ് നാശനഷ്ടം. സിവിൽ സപ്ലൈസ് അധികൃതരെത്തി നാശനഷ്ടം വിലയിരുത്തേണ്ടതിനാൽ ഭക്ഷ്യധാന്യം നീക്കം ചെയ്തിട്ടില്ല. മണ്ണംപ്ലാവിലെ പലചരക്കുകടകളിലും ടൺകണക്കിന് ഭക്ഷ്യധാന്യം നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കടകളിൽ വെള്ളം കയറി നശിച്ചത്.

error: Content is protected !!