KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഴ്ചക്കുറവ് പ്രശ്നമായി; വെള്ളത്തിൽവീണ വീട്ടമ്മ മരിച്ചു

 

കാഞ്ഞിരപ്പള്ളി: തോട് മുറിച്ചുകടക്കവെ ഒഴുക്കിൽപെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ചെക്ക് ഡാമിൽനിന്ന് ലഭിച്ചു. പട്ടിമറ്റം മോതീൻപറമ്പ് സ്രാമ്പിക്കൽ രാജമ്മ (65) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് കടയിൽപോയി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പട്ടിമറ്റം തോട്ടിലെ ഒഴുക്കിൽ അപകടത്തിൽപ്പെട്ടത്. കടയിലേക്ക് പോകുമ്പോൾ തോട്ടിൽ വലിയ അളവിൽ വെള്ളമില്ലായിരുന്നു. നേരിയ കാഴ്ചക്കുറവുള്ള രാജമ്മയ്ക്ക് വെള്ളത്തിന്റെ ഒഴുക്ക് ശ്രദ്ധയിൽപ്പെട്ടതുമില്ല. ഞായറാഴ്ച രാവിലെയാണ് പട്ടിമറ്റം കല്ലോലിക്കൽ ചെക്ക്ഡാമിന്റെ സമീപം അടിഞ്ഞ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, പോലീസ് എത്തി മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: പരേതനായ രാഘവൻ. മകൻ: ബിജു.

error: Content is protected !!