മണിമലയിൽ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം
മണിമല: മുറുക്കാൻ കടമുതൽ മാവേലി സ്റ്റോറുകൾ വരെയും പ്രമുഖ രണ്ട് സിമന്റ് വ്യാപാര ശാലകളടക്കം മണിമലയിൽ 300 വ്യാപാരികൾക്ക് നഷ്ടമായത് കോടികൾ. പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ശനിയാഴ്ച രാത്രിയിൽ വെള്ളം കയറിയപ്പോൾ പോയ വ്യാപാരികൾ ഞായറാഴ്ച രാവിലെ ആറുമണിക്ക് എത്തിയെങ്കിലും ഏഴ് മണിയോടെയാണ് ആറ്റിലെ ജലനിരപ്പ് താഴാൻ തുടങ്ങിയത്. മണിമല ബസ് സ്റ്റാൻഡിലും പരിസരത്തുവർഷങ്ങളായി വെള്ളം ഉയരാത്തതിനാൽ വ്യാപാരികൾ സാധനങ്ങൾ മാറ്റിയില്ല. ബസ് സ്റ്റാൻഡ് ഷോപ്പിങ്ങ് സെന്ററിലെ മാക്കൽ പഴക്കടയിലും സ്റ്റേഷനറിക്കടയിലും വൻ നാശനഷ്ടമുണ്ടായി.
കഴിഞ്ഞ പ്രളയത്തിൽ കുട്ടനാട്ടിൽ പ്രളയത്തിൽപ്പെട്ടവരെ ചങ്ങനാശ്ശേരിയിൽ എത്തിക്കാൻ ആംബുലൻസുകൾ സൗജന്യമായി ഓടിച്ച ജോസ് മോൻ സെബാസ്റ്റ്യന്റെ രണ്ട് ആംബുലൻസ്, ഒരുജീപ്പ്, വാൻ, എട്ട് ജനറേറ്ററുകൾ, നാല് മൊെബെൽ മോർച്ചറി, പന്തൽ ഡെക്കറേഷന്റെ ലക്ഷങ്ങളുടെ തുണിത്തരങ്ങൾ, പൂക്കടയിലെ സാധനങ്ങൾ എന്നിവ നശിച്ചു.