KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ കൂട്ടാനാവാതെ നഷ്ടത്തിന്റെ കണക്കുകൾ…

എരുമേലി: പ്രതീക്ഷിക്കാതെയെത്തിയ മലവെള്ളപ്പാച്ചിൽ നാടിന് സമ്മാനിച്ചത് കണക്കുകൂട്ടാനാവാത്ത നഷ്ടത്തിന്റെ കണക്കുകൾ. പഞ്ചായത്തിൽ മൂക്കംപെട്ടി, കാളകെട്ടി, എരുമേലി, ഓരുങ്കൽകടവ് തുടങ്ങി പമ്പയും അഴുതയും മണിമലയാറും അതിരിടുന്ന പ്രദേശങ്ങളിലെല്ലാം ഏറെ നഷ്ടമുണ്ടായി. നഷ്ടത്തിലുപരി ജീവൻ കിട്ടിയതിന്റെ ആശ്വാസത്തിലാണ്‌ തീരവാസികൾ. മണിമലയാറിന്റെ തീരത്ത് പത്തിലേറെ വീടുകളിൽ വെള്ളംകയറി. എരുമേലി ടൗണിൽ 100-നടുത്ത് കടകളിലാണ് വെള്ളംകയറി നാശമുണ്ടായത്. ടെലിവിഷനും പാചകവാതക സിലിൻഡറുകളും ജലസംഭരണിയും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന കാഴ്ചകളായിരുന്നു. ഇതിനുപുറമേയാണ് കച്ചവടക്കാർ നേരിട്ട ദുരിതവും സാമ്പത്തികനഷ്ടവും. കണക്കില്ലാത്ത നഷ്ടത്തിലാണ് നാട്…

error: Content is protected !!