ചുവപ്പ് രേഖകൾ മറന്നുവല്യേന്തയിൽ ജിയോളജിക്ക് പച്ചതൊട്ടുകിടക്കുന്ന രണ്ട് കുന്നുകളിൽ ഒന്ന് പച്ച, മറ്റേത് ചുവപ്പ്

x

ഉരുൾപൊട്ടൽ സമയത്തും പ്രവർത്തിച്ച് വിവാദത്തിലായ വല്യേന്ത ക്വാറി സ്ഥിതിചെയ്യുന്ന പ്രദേശം പച്ച മേഖലയെന്ന് ജിയോളജി റിപ്പോർട്ട്. പാരിസ്ഥിതികമായി അപകടകരമല്ലാത്ത പ്രദേശത്തെയാണ് പച്ചമേഖലയിൽ ഉൾപ്പെടുത്തുന്നത്. 

അതേ സമയം ഇൗ ക്വാറിക്ക് പടിഞ്ഞാറ് കൊടുങ്ങ ക്വാറി സ്ഥിതി ചെയ്യുന്ന പ്രദേശം ചുവപ്പ് മേഖലയാണുതാനും. തൊട്ടുകിടക്കുന്ന രണ്ട് കുന്നുകളിൽ ഒന്ന് പച്ചയും മറ്റേത് ചുവപ്പുമായത് എങ്ങനെയെന്ന് വിശദമാക്കാൻ ജിയോളജി വകുപ്പിനും കഴിയുന്നില്ല.

ഖനനത്തിന് എതിരേ നാട്ടുകാർ നടത്തിവന്ന നിയമപോരാട്ടങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളിലൊന്നും വല്യേന്ത പ്രദേശം അപകടകരമാണെന്ന് കണ്ടെത്തിയില്ലെന്നതും അതിശയകരമായി. തൊട്ടടുത്ത് മുമ്പ് ഉരുൾപൊട്ടലുണ്ടായതും എതിരേയുള്ള കുന്നുകളിൽ തുടർച്ചയായി മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടും പരിശോധന ഉണ്ടായില്ല.

2014-2015-ൽ സംസ്ഥാന ജൈവവൈവിധ്യബോർഡും ഭൗമപഠനകേന്ദ്രവും നടത്തിയ പരിശോധനകളിൽ ഇവിടെ അതീവപരിസ്ഥിതിലോലമാണെന്ന് വിലയിരുത്തിയിരുന്നു. 

അവർ നൽകിയ റിപ്പോർട്ട് സംസ്ഥാന പരിസ്ഥിതി വകുപ്പിനും റവന്യൂവകുപ്പിനുമൊക്കെ അറിയാവുന്നതുമാണ്. എന്നിട്ടും നിയമപോരാട്ടങ്ങളിൽ ഇവിടം കുഴപ്പമില്ലാത്തത് എന്ന് ജിയോളജി വകുപ്പ് നിലപാട് സ്വീകരിച്ചതിൽ ജനങ്ങൾ രോഷം പ്രകടിപ്പിച്ചിരുന്നു.

വല്യേന്ത ക്വാറി പുറമ്പോക്ക് കൈയേറി പാറ പൊട്ടിച്ചതിന് എതിരേ പിഴ അടപ്പിച്ച കാര്യം ജിയോളജി രേഖകളിൽ കാണാം

error: Content is protected !!