ചേനപ്പാടിയിലും വിഴിക്കിത്തോട്ടിലും സേവനവുമായി ബി.ജെ.പി.
വിഴിക്കിത്തോട്ടിലെ വീടുകളിൽ ബി.ജെ.പി.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ ശുചീകരണം നടത്തുന്നു
ചേനപ്പാടി: മണിമലയാറ്റിൽനിന്ന് വെള്ളം കയറി നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ സേവനപ്രവർത്തനവുമായി ബി.ജെ.പി.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ. ചേനപ്പാടിയിലും വിഴിക്കിത്തോട്ടിലുമായി 120 പ്രവർത്തകർ വ്യാഴാഴ്ച പകൽ മുഴുവൻ ശുചീകരണം നടത്തി.
ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ.മനോജ്, നിയോജകമണ്ഡലം പ്രസിഡന്റ് ടി.ബി.ബിനു, കർഷകമോർച്ച ജില്ലാപ്രസിഡന്റ് കെ.വി.നാരായണൻ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജി.ഹരിലാൽ, കെ.എസ്.ഹരികുമാർ, മിഥുൽ എസ്.നായർ തുടങ്ങിയവർ നേതൃത്വം നൽകി.