പൂഞ്ഞാറില്‍ തകര്‍ന്നത്‌ 32 പാലങ്ങള്‍

പുറംലോകവുമായി ബന്ധമില്ലാതെ മ്ലാക്കരയില്‍ 250 കുടുംബങ്ങള്‍ കോട്ടയം: മിന്നല്‍ പ്രളയത്തില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മാത്രം തകര്‍ന്നത്‌ 32 പാലങ്ങള്‍.നിയോജകമണ്ഡലത്തിലെ അവശേഷഷിക്കുന്ന പാലങ്ങള്‍ അപകടാവസ്‌ഥയിലായി. ശബരിമല പാതകൂടിയായ കാഞ്ഞിരപ്പള്ളി-എരുമേലി 
റോഡിലെ 26-ാം മൈല്‍ പാലവും, കാഞ്ഞിരപ്പള്ളി-എരുമേലി ഗ്രാമപഞ്ചായത്തുകളെ 
തമ്മില്‍ ബന്ധിപ്പിക്കുന്ന കടവനാല്‍കടവ്‌ പാലവും ഇളങ്കാട്‌ ടൗണിലെ പാലവും ഉള്‍പ്പടെ പല പാലങ്ങളിലും ഇപ്പോള്‍ ഗതാഗതം സാധ്യമല്ലാതെ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിരിക്കുകയാണ്‌. 
കൂട്ടിക്കല്‍ പഞ്ചായത്തിലെ മ്ലാക്കര പാലം തകര്‍ന്നതിനാല്‍ പഞ്ചായത്തിലെ ഇരിനൂറ്റിയമ്പതോളം കുടുംബങ്ങള്‍ ഇപ്പോഴും ബാഹ്യലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്‌. 
തീക്കോയി പഞ്ചായത്തിലെ ഇല്ലിക്കുന്ന്‌ തൂക്കുപാലം തകര്‍ന്ന്‌ അമ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മുണ്ടക്കയം, ഓരുങ്കല്‍ കടവ്‌, മൂക്കംപെട്ടി, ചിറ്റാറ്റിന്‍കര എന്നീ കോസ്‌വേകളുടെയും കാവുംപാലം പാലത്തിന്റെയും കൈവരികള്‍ തകര്‍ന്ന്‌ അപകടാവസ്‌ഥയിലാണ്‌. പാറത്തോട്‌ പഞ്ചായത്തിലെ ത്രിവേണി, കോരുത്തോട്‌ പഞ്ചായത്തിലെ കരിങ്ങഴയ്‌ക്കല്‍പ്പടി, ബാങ്ക്‌ പടി കൊല്ലമ്പറമ്പില്‍ പാലം, മുണ്ടക്കയം പഞ്ചായത്തിലെവേലനിലം തൂക്കുപാലം, വള്ളക്കടവ്‌ പാലം, കുളമാക്കല്‍ അമ്പലം റോഡ്‌ പാലം, വെള്ളനാടി പുളിയ്‌ക്കല്‍ കട പാലം, ഇഞ്ചിയാനി-നീലമ്പാറ റോഡിലെ 
പാലം, 31-ാം മൈല്‍ മൈലത്തടി പാലം, പൈങ്ങന പള്ളി പാലം, കീച്ചന്‍പാറ – എന്‍ എച്ച്‌183 റോഡ്‌ പാലം, ആനക്കുളം പാലം എന്നീ പാലങ്ങള്‍ അപകടാവസ്‌ഥയിലാണ്‌. ഈരാറ്റുപേട്ട മുന്‍സിപാലിറ്റിയെയും തലപ്പലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വട്ടിയോട്ട പാലം, തീക്കോയി – തലപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മക്കൊളി – ഇളപ്പുങ്കല്‍ നടപ്പാലം, കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂപ്പന്‍മല പാലം, ഇളംങ്കാട്‌ ലിങ്ക്‌ റോഡിലെ മുത്തനാട്ട്‌ പടി പാലം, ഇളംങ്കാട്‌ടോപ്പിലെ 39 റോഡ്‌ പാലം, മൂപ്പന്‍ മല ടോപ്പ്‌ റോഡില്‍ ഇരുമ്പ്‌ പാലം, പൂഞ്ഞാര്‍ കാവുംങ്കടവ്‌ പാലം, മുണ്ടക്കയം വെള്ളനാടിയില്‍ കൊടുകപ്പലം പാലം എന്നിവയും ഒഴുകിപ്പോയി.

error: Content is protected !!