കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ മെഡിക്കൽ സഹായം നൽകി
മുണ്ടക്കയം : കൊക്കയാർ പഞ്ചായത്തിലെ ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളായ അഴങ്ങാട് ,മേലോരം പ്രദേശങ്ങളിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിൽ കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറിന്റെ മെഡിക്കൽ ടീം എത്തുകയും ഡോക്ടർ കൺസൾട്ടേഷനും , നഴ്സിംഗ് കെയർ പരിശോധനകളും , സൈക്കോളജിക്കൽ കൗണ്‍സലിങ്ങും , മരുന്ന് വിതരണവും ഉൾപ്പടെ മെഡിക്കൽ ക്യാമ്പ് നടത്തുകയും ചെയ്തു .
മോബിൻ ജോസഫ് (കോർഡിനേറ്റർ) , ഫിനോ ജയേഷ് (പാലിയേറ്റിവ് നഴ്സ് ) , ലിസ തോമസ് (ഫിസിയോതെറാപ്പിസ്റ്) , Dr. Sr. ലത (പീഡിയാട്രീഷൻ , ചീഫ് മെഡിക്കൽ ഓഫീസർ -LLM ഹോസ്പിറ്റൽ കിടങ്ങൂർ) , Sr. ലിബിത (നഴ്സ് , LLM ), സനൽ (Jr. ഹെൽത്ത് ഇൻസ്പെക്ടർ , PHC കൊക്കയാർ) , പ്രീതി (ഫാർമസിസ്റ്റ് ,PHC കൊക്കയാർ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.