പ്രളയത്തിൽ വീട് നഷ്ട്ടപെട്ട രണ്ടുപേർക്ക് കാഞ്ഞിരപള്ളിയിലെ കുടുംബശ്രീ പ്രവർത്തകർ വീടുവെച്ചു നൽകും
കാഞ്ഞിരപ്പള്ളി: പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുട്ടിക്കൽ പഞ്ചായത്തിലെ രണ്ട് കുടുംബാംഗങ്ങൾക്ക് കാഞ്ഞിരപള്ളി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ വീടുവെച്ചു നൽകും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ , വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ആർ. അൻഷാദ്, സി ഡി എസ് കുടുംബശ്രീ ചെയർ പേഴ്സൺ കെ എൻ സരസമ്മ , വൈസ് ചെയർപേഴ്സൺ ഷീജാ ഗോപിദാസ് , മുതലായവർ പദ്ധതിയുടെ വിജയത്തിനായി സഹായത്തിനുണ്ടാവും. 4100 ൽ പരം കുടുംബശ്രീ അംഗങ്ങളിൽ നിന്നും 250 രൂപ വീതം ശേഖരിച്ചാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.