ഉരുളെടുത്തു റോബിന്റെ ജീവിതമാർഗം..

എരുമേലി: വ്യാഴാഴ്ച പകൽ മൂന്നുമണി. വാടക വീടിന്റെ വരാന്തയിൽ വെറുതെ ഇരിക്കുകയായിരുന്നു എയ്ഞ്ചൽവാലി പള്ളിപ്പടി പുതിയത്ത് റോബിൻ. ഇതിനിടെയാണ് വീടിന് മുമ്പിലെ ചെറിയ റോഡിനപ്പുറം ഓക്കൻതോട്ടിൽ അപ്രതീക്ഷിതമായി വെള്ളം ഉയരുന്നത് കണ്ടത്.

തോടിന് സമീപത്തെ വീട്ടുകാരെ വിവരം അറിയിച്ചു. അവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ഒഴുകിയെത്തിയ മലവെള്ളം റോബിന്റെ ജീവിത മാർഗമായ ഓട്ടോ റിക്ഷയുമായി പോയി. ഇരുചക്രവാഹനവും വെള്ളം കയറി നശിച്ചു.

വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ജീവിതമാർഗം നഷ്ടപ്പെട്ട റോബിനെ വെള്ളിയാഴ്ച കണ്ടപ്പോൾ കണ്ണുകളിൽ നഷ്ടത്തിന്റെ വ്യാപ്തിയേക്കാളുപരി ഒരുകുടുംബം രക്ഷപ്പെട്ടതിന്റെ തിളക്കമായിരുന്നു.

എയ്ഞ്ചൽവാലി പള്ളിപ്പടി ജങ്ഷന് സമീപം റോബിനും ഭാര്യ അഞ്‌ജുവും വാടക വീട്ടിലാണ് താമസം. പള്ളിപ്പടി ജങ്ഷനിൽ ഓട്ടോറിക്ഷാ ഓടിച്ചാണ് ജീവിതമാർഗം കണ്ടെത്തുന്നത്. ഇരുചക്രവാഹനവും വെള്ളത്തിൽ ഒഴുകി പോയെങ്കിലും വീണ്ടെടുക്കാനായി. അരക്കിലോമീറ്റർ അകലെ തോടിന്റെ കരയിൽ ഛിന്നഭിന്നമായ നിലയിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. മുന്നോട്ടുള്ള ജീവിതം…ചോദ്യചിഹ്നമായി തുടരുകയാണ്…

error: Content is protected !!