കളിയും ചിരിയുമായി കുഞ്ഞുങ്ങൾ വീണ്ടും സ്‌കൂളിലെത്തി .. സ്നേഹവാൽസല്യത്തോടെ അദ്ധ്യാപകർ…പ്രവേശനോത്സവദിനത്തിലെ കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിലെ മനോഹരകാഴ്ച്ചകൾ..

കളിയും ചിരിയുമായി കുഞ്ഞുങ്ങൾ വീണ്ടും സ്‌കൂളിലെത്തി .. സ്നേഹവാൽസല്യത്തോടെ അദ്ധ്യാപകർ…പ്രവേശനോത്സവദിനത്തിലെ കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിലെ മനോഹരകാഴ്ച്ചകൾ..

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും കേരളപ്പറിവിദിനാഘോഷവും സമുചിതമായി ആഘോഷിച്ചു. ഒന്നര വർഷത്തിന് ശേഷം വിദ്യാലയ അങ്കണത്തിലേക്കെത്തിയ വിദ്യാർത്ഥികളെ ബാൻഡ് മേളം, ചെണ്ടമേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എ.കെ.ജെ.എം. ബുൾബുൾ, എന്നിവയുടെ അകമ്പടികളോടെ സ്കൂൾ മാനേജർ ഫാദർ സ്റ്റീഫൻ സി തടം എസ്‌.ജെ., കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ഗ്രാമ പഞ്ചായത്തു മെമ്പർ മഞ്ജു മാത്യു, സ്കൂൾ പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടിമല എസ്‌.ജെ., വൈസ് പ്രിൻസിപ്പൽ ഫാദർ ലിന്റോ ആന്റോ എസ്‌.ജെ., ഫാദർ വിൽസൺ പുതുശ്ശേരി എസ്‌.ജെ, ഫാദർ ആന്റൂ സേവ്യർ എസ്‌.ജെ, ഫാദർ വർക്കിച്ചൻ എസ്‌.ജെ,. പി.ടി.എ. പ്രതിനിധികൾ അദ്ധ്യാപകർ എന്നിവർ ചേർന്ന് വരവേറ്റു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഭദ്രദീപം കൊളുത്തി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടിമല എസ്‌.ജെ. വിദ്യാർത്ഥികൾക്ക്‌ നൽകി. കൊടിതോരണങ്ങളാൽ അലംകൃതവും താളമേളങ്ങളാൽ മുഖരിതവുമായ സ്കൂൾ അന്തരീക്ഷത്തിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റു ക്ലാസുകളിലേക്ക് ആനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ കുട്ടികൾക്ക് ഗൃഹ സദൃശ്യമായ സാഹചര്യങ്ങൾ ഒരുക്കിയും കുട്ടികളെ ക്ലാസ് മുറികളിലേക്ക് ആനയിച്ചു. സ്കൂൾ പരിസരവും, ക്ലാസ് മുറികളും കുട്ടികളെ സ്വീകരിക്കാനായി അണിയിച്ചൊരുക്കിയിരുന്നു. ഓരോ ക്ലാസിലെയും പകുതി കുട്ടികളെ വീതം ഉൾപ്പെടുത്തി രണ്ടു ബാച്ചുകളിലായി രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ പാദസ്പർശമേറ്റ സ്കൂൾ അങ്കണം വീണ്ടും പുളകമണിഞ്ഞു

error: Content is protected !!