KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ തുറക്കൽ ഒരുക്കങ്ങൾ വിലയിരുത്തി ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്

പൊൻകുന്നം : കേരള പിറവി ദിനത്തിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഒരുക്കങ്ങൾ വിലയിരുത്തുവാൻ ഗവ.ചീഫ് വിപ്പ് ഡോ.എൻ .ജയരാജ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ചു.

വാഴൂർ ,ചിറക്കടവ്, പള്ളിക്കത്തോട് പഞ്ചായത്തിലെ സ്കൂളുകളിലാണ് സന്ദർശനം നടത്തിയത്.സ്കൂൾ അധികൃതരുമായി സംസാരിച്ച അദ്ദേഹം ആവശ്യമായ നിർദ്ദേശങൾ നൽകി. പൊൻകുന്നം അട്ടിക്കൽ സി.എം.എസ് സ്കൂളിലെത്തിയ ഡോ.എൻ.ജയരാജ് സ്കൂളിലെ ബ്ലാക്ക് ബോർഡിൽ ഒ.എൻ.വിയുടെ ഒരു വട്ടം കൂടിയെൻ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം എന്ന കവിതാശകലം കുറിക്കുകയും ചെയ്തു. സന്നദ്ധ പ്രവർത്തകർ നൽകിയ നോട്ടുബുക്കുകൾ സ്കൂൾ അധികൃതർക്ക് കൈമാറി.ചിറക്കടവ് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.സുമേഷ് ആൻഡ്രൂസും ഒപ്പം ഉണ്ടായിരുന്നു.

error: Content is protected !!