കെഎസ്ആർടിസി ബസ്സിൽ വിനോദയാത്ര . പൊൻകുന്നത്ത് നിന്ന് വാഗമൺ, പരുന്തുംപാറ വിനോദയാത്ര യാത്ര എല്ലാ ഞായറാഴ്ചയും..
പൊൻകുന്നം ∙ പച്ചവിരിച്ചു നിൽക്കുന്ന മലനിരകളും മൊട്ടക്കുന്നുകളും നിറഞ്ഞ ഹൈറേഞ്ചിന്റെ സൗന്ദര്യം കൺകുളിർക്കെ കാണാം ഈ കെഎസ്ആർടിസി ബസ് യാത്രയിലുടനീളം. പൊൻകുന്നം ഡിപ്പോയാണു വാഗമൺ, പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രയൊരുക്കുന്നത്. 14 മുതൽ എല്ലാ ഞായറാഴ്ചയും പ്രത്യേക സർവീസ് നടത്താനാണ് പദ്ധതി. രാവിലെ പൊൻകുന്നത്ത് ആരംഭിച്ച് വൈകിട്ട് തിരികെയെത്തുന്ന 10 മണിക്കൂർ യാത്രയ്ക്കു 350 രൂപയാണ് നിരക്ക്. ഭക്ഷണച്ചെലവ്, പ്രവേശന ഫീസ് എന്നിവ യാത്രക്കാർ വഹിക്കണം. വിവരങ്ങൾക്ക്: 04828 221333. ബുക്കിങ്: 6238181406. ( രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ) യാത്ര 14ന് 8ന് ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് ഫ്ലാഗ് ഓഫ് ചെയ്യും.
യാത്ര ഇതുവഴി
പൊൻകുന്നം, ഈരാറ്റുപേട്ട, വാഗമൺ, ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, പരുന്തുംപാറ, കാഞ്ഞിരപ്പള്ളി വഴി പൊൻകുന്നത്ത് എത്തുന്നതാണ് യാത്ര. വാഗമണ്ണിൽ ആത്മഹത്യ മുനമ്പ്, മെഡോസ്, ലേക്ക് എന്നിവിടങ്ങളിലായി രണ്ടര മണിക്കൂർ ചെലവഴിക്കാം. ഇവിടെയാണ് ഉച്ചഭക്ഷണം. അവിടെ നിന്ന് ഏലപ്പാറയ്ക്കു പോകും വഴി തേയിലത്തോട്ടങ്ങൾ കാണാൻ സൗകര്യമൊരുക്കും. കുട്ടിക്കാനത്തിനു സമീപത്തെ പൈൻ ഫോറസ്റ്റിലും കാഴ്ചകൾ കാണാം. പരുന്തുംപാറയിൽ ഒന്നര മണിക്കൂർ ചെലവഴിക്കാം. ഇതിനിടെ ലഘുഭക്ഷണം കഴിക്കാം. വാഗമൺ ലേക്ക്, മെഡോസ് എന്നിവിടങ്ങളിൽ 10 രൂപ വീതമാണ് പ്രവേശന ഫീസ്.
ബജറ്റ് ടൂറിസം സംബന്ധിച്ച വിവരങ്ങൾക്ക്
കോട്ടയം .– എസ്.രമേശ് (ഡിടിഒ) – 9495099906
ഇടുക്കി.–തോമസ് മാത്യു (ഡിടിഒ) – 9495099907