കാഞ്ഞിരപ്പള്ളിയിൽ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു. ഗവൺമെന്റ് ചീഫ് വീപ്പ് ഡോ. എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എല്‍.എ. പ്രളയസഹായ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു.
യൂണിറ്റിനു കീഴിലെ 123 കടകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. ആദ്യ ഘട്ടമായി ഇവയില്‍ ഏറ്റവും നഷ്ടമുണ്ടായ ചെറുകിട വ്യാപാരികളിലെ അർഹരായ 60 കടയുടമകൾക്കാണ് നഷ്ടത്തിന്റെ തോതനുസരിച്ച് പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ ധനസഹായം നല്‍കിയത്.
യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടന്‍ചിറയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ബിജു പത്യാല, താലൂക്ക് പ്രസിഡന്റ് ജോസ് തോമസ്, എവറസ്റ്റ് ടിഎംടി എം.ഡി. എം. ഖുറൈശി, യൂണിറ്റ് ട്രഷറര്‍ വി.എം. അബ്ദുല്‍ സലാം, ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍, വൈസ് പ്രസിഡന്റ് മനോജ് അമ്പാട്ട്, നജീബ് ഇസ്മായില്‍, ജോജി ഗ്ലോബല്‍, സുരേഷ് കുമാര്‍, പി.കെ. അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
