KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയബാധിതർക്കു കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവിസ് കമ്മറ്റിയുടെ കൈതാങ്ങ്

പൊൻകുന്നം :പ്രളയബാധിതർക്കു താലൂക്ക് ലീഗൽ സർവിസ് കമ്മറ്റിയുടെ കൈതാങ്ങ്. ഇക്കഴിഞ്ഞ പ്രളയകാലത്ത് വീടും സാധന സാമഗ്രികളും പൂർണ്ണമായി നഷ്ടപെട്ട കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കുറുവാമുഴി ആറ്റുപുറമ്പോക്കിൽ താമസിക്കുന്ന 18 കുടുംബങ്ങൾക്ക് ക്യാമ്പിൽ ആഹാരം പാകം ചെയ്യുന്നതിനുള്ള അലുമിനിയം പാത്രങ്ങളും, ക്യാമ്പിൽ താമസിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുതുവസ്ത്രങ്ങളുമാണ് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിതരണം വിതരണം ചെയ്തത്.

പ്രളയ ബാധിത മേഖലയിലേക്കുള്ള സാധനങ്ങൾ ലീഗൽ സർവീസ് കമ്മറ്റി ചെയർപേഴ്സണും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടുമായ (കോർട്ട് II ) രശ്മി. ബി.ചിറ്റൂർ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ.തങ്കപ്പന് കൈമാറി. ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.എൻ. രാജേഷ്, പി.എ.ഷെമീർ, വി.പി. രാജൻ,ബിജു ചക്കാല,റാണി ടോമി,നിസ സലീം,സിന്ധു സോമൻ, അഭിഭാഷകരായ എം.കെ.അനന്തൻ, ബോബൻ മണ്ണാറത്ത് , കെ.അജിത്ത്, താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ബി.കണ്ണൻ, പാരാലീഗൽ വോളണ്ടിയർമാരായ എച്ച്. അബ്ദുൽ അസിസ്, സോജാ ബേബി, എൻ.എം.റെസീജ, പി.കെ.ബീന,റെജീന റെഷീദ്, ജെസ്സി ജോസഫ്, ബിന്ദു ബിജു, എന്നിവർ പങ്കെടുത്തു

error: Content is protected !!