KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെഎസ്ആർടിസി സമരം പൂർണം: കോട്ടയം ജില്ലയിൽ സർവീസ് നടത്തിയത് പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള ഒരു ബസ് മാത്രം

പൊൻകുന്നം : കെഎസ്ആർടിസി ജീവനക്കാരുടെ സമരം പൂർണം. പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള കോട്ടയം – കട്ടപ്പന ബസ് മാത്രമാണു ജില്ലയിൽ സർവീസ് നടത്തിയത്. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചുള്ള 48 മണിക്കൂർ സമരം അവസാനിച്ചു. എന്നിൽ, ജില്ലയ്ക്ക് പുറത്തെ ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര ബസുകൾ കോട്ടയത്ത് എത്തി. യാത്രക്കാർ കുറവായിരുന്നു.

ജില്ലയിൽ എല്ലായിടത്തും സ്വകാര്യ ബസുകളിൽ വലിയ തിരക്കായിരുന്നു. ടൗണുകളിൽ ചെറുവാഹനങ്ങളുടെ തിരക്കുമേറി. കെ കെ സ്വകാര്യ ബസുകളിൽ തിരക്ക് കൂടുതലായിരുന്നു. ഈ വഴികളിൽ ദീർഘനേരം ഗതാഗത തടസ്സമുണ്ടായി.

error: Content is protected !!