‘കാഞ്ഞിരപ്പള്ളിയിൽ റോഡ് തടസപ്പെടുത്തി രണ്ടാഴ്ചയിലേറെ കാലമായി പൃഥ്വിരാജ് സിനിമയുടെ ഷൂട്ടിങ് ’; സഹികെട്ട് പൊതുജനം , ‘കടുവ’യുടെ സെറ്റിലെത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കഴിഞ്ഞ രണ്ടാഴ്ച കാലത്തിലേറെയായി പല ദിവസങ്ങളിലും കാഞ്ഞിരപ്പള്ളി ടിബി റോഡിൽ വാഹനഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടായിരുന്നു ഷൂട്ടിംഗ് നടത്തിയിരുന്നത്.
കാഞ്ഞിരപ്പള്ളി 26 ആം മൈൽ പാലം അപകടത്തിലായതോടെ, അതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടതോടെ, എരുമേലി ഭാഗത്തു നിന്നും എത്തിയിരുന്ന നിരവധി വാഹനങ്ങൾ മണ്ണാറക്കയം വഴി ടിബി റോഡിലൂടെയായിരുന്നു പോയിരുന്നത്. . എന്നാൽ പല ദിവസങ്ങളിലും റോഡിൽ ഷൂട്ടിങ് നടക്കുനതിനാൽ, ഷൂട്ടിംഗ് സൈറ്റിലെ സെക്യൂരിറ്റിക്കാർ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടുള്ള പ്രവർത്തനം ആയിരുന്നു നടത്തിവന്നിരുന്നത്. വളരെ കുത്തനെയുള്ള ചെറിയ ഇടറോഡുകളിലേക്ക് വാഹനം തിരിച്ചു കൊണ്ടുപോകുവാൻ യാത്രക്കാരോട് നിർബന്ധപൂർവം ആവശ്യപ്പെടുകയായിരുന്നു. അതോടെ ഇടറോഡുകളിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. .
പൊതുജനത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഷൂട്ടിംഗ് സൈറ്റിൽ എത്തി പ്രതിഷേധിച്ചത്. എന്നാൽ കാഞ്ഞിരപ്പള്ളിയിലെ ചില രാഷ്ട്രീയ നേതാക്കൾ കുറച്ച് ദിവസങ്ങളായി സിനിമ പ്രവർത്തകർക്ക് സംരക്ഷണം എന്ന നിലയിൽ പ്രദേശത്ത് ഉണ്ടായിരുന്നു. പൊൻകുന്നത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ് പ്രതിഷേധവുമായി എത്തിയപ്പോൾ, ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ , അവരെ തടയുകയായിരുന്നു. ഇത് ഉന്തുംതള്ളിലേക്കും സംഘർഷത്തിലേക്ക് നയിച്ചു. പിന്നീട് പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.